അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ് കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. പുരുഷ വിഭാഗം വോളിബോൾ മത്സരങ്ങൾ മുൻഇന്ത്യൻ ഇൻറർനാഷണൽ വോളിബോൾ താരം കിഷോർ കുമാർഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം മത്സരങ്ങൾ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവർ സംസാരിച്ചു.
തുടർന്നു നടന്ന ഉദ്ഘാടന മത്സരത്തിൽ പത്തനാപുരം സെൻസ് സ്റ്റീഫൻസ് കോളേജ് ആതിഥേയരായ സെന്റ് ജോർജ് കോളേജ് എ ടീമുമായി ഏറ്റുമുട്ടി. മൽസരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് അരുവിത്തുറ കോളേജ് വിജയിച്ചു.
പോയിന്റ് നില:22:25, 25:12 25:15 25:19 ടൂർണമെന്റിൽക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട , സെന്റ് ജോസഫ് കോളേജ് ദേവഗിരി കോഴിക്കോട്, എസ്എൻജി കോളേജ് ചേളന്നൂർ കോഴിക്കോട്, ഡിസ്റ്റ് കോളേജ് അങ്കമാലി, സെന്റ് തോമസ് കോളേജ് പാലാ , സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, എസ് എച്ച് കോളേജ് തേവര , സിഎംഎസ് കോളേജ് കോട്ടയം എന്നീ ടീമുകൾക്കൊപ്പം സെന്റ് ജോർജ് കോളജിലെ ഏ, ബി ടീമുകളും മാറ്റുരക്കും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജ്, പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ് പാലാ അൽഫോൻസാ കോളേജ് എന്നീ ടീമുകൾ പങ്കെടുക്കും.





