poonjar

ഒരേ വേദിയിൽ വിവാഹിതരായി ഇരട്ട സഹോദരിമാർ; വിവാഹശേഷവും ഒരേ നാട്ടിൽ

പൂഞ്ഞാർ: ഇരട്ട സഹോദരിമാർ ഒരേ വേദിയിൽ വിവാഹിതരായതും വിവാഹശേഷം ഒരേ നാട്ടിൽ താമസമാക്കിയതും ശ്രദ്ധേയമായി. ഭരണങ്ങാനം അമ്പാറനിരപ്പേൽ ആണ്ടുപ്പറമ്പിൽ വീട്ടിൽ പ്രേം സതീഷിന്റെയും രമ്യ പ്രേം സതീഷിന്റെയും മക്കളായ ആദിത്യ ആർ. പ്രേം, അതുല്യ ആർ. പ്രേം എന്നിവരാണ് ഒരേ വേദിയിൽ വിവാഹിതരായത്.

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ നടന്ന വിവാഹച്ചടങ്ങിൽ ആദിത്യയുടെ വരൻ പൂഞ്ഞാർ പാറയിൽ പി.പി. ബാബു–അനിത ബാബു ദമ്പതികളുടെ മകൻ സച്ചിൻ ബാബുവും, അതുല്യയുടെ വരൻ പൂഞ്ഞാർ തെക്കേച്ചാലിൽ മനോജ് പി.ആർ.–നിഷ മനോജ് ദമ്പതികളുടെ മകൻ അജിനുമാണ്.

വിവാഹശേഷം ഇരുവരും ഭർത്താക്കന്മാർക്കൊപ്പം പൂഞ്ഞാർ പഞ്ചായത്തിലെ പനച്ചികപ്പാറയിൽ തന്നെയാണ് താമസമാക്കുന്നത്. ഒരേ വേദിയിലെ വിവാഹത്തിനുശേഷം ഒരേ നാട്ടിൽ ജീവിതം തുടങ്ങുന്നതും ഇരട്ട സഹോദരിമാരുടെ വിവാഹത്തെ വേറിട്ടതാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *