general

സഹകരണ ഓണം വിപണിയുടെ മീനച്ചിൽ താലൂക്ക് തല ഉദ്ഘാടനം ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു

തീക്കോയി: കേരള സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യുമർ ഫെഡിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഓണത്തോട് അനുബന്ധിച്ചുള്ള സഹകരണ ഓണം വിപണിയുടെ മീനച്ചിൽ താലൂക്ക് തല ഉദ്ഘാടനം നടന്നു.

തീക്കോയി ത്രിവേണി സൂപ്പർമാർക്കറ്റിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ ഓണം വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു.തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക എം. എസ്. അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയ്യർപേഴ്സൺ അഡ്വ. വി പി നാസർ ആദ്യ വിൽപന നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മോഹനൻ കുട്ടപ്പൻ, മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്,ഗ്രാമ പഞ്ചായത്ത്‌ അംഗം ഓമന ഗോപാലൻ, തീക്കോയി സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ റെജി റ്റി.എസ്, ജോളി സെബാസ്റ്റ്യൻ,സ്പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ സോണിയ കെ സാമൂവൽ,കൺസ്യുമർ ഫെഡ് കോട്ടയം റീജിയണൽ മാനേജർ ആർ പ്രദീപ്‌കുമാർ,അസിസ്റ്റന്റ് റീജിയണൽ മാനേജർ വിജീഷ്കുമാർവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, ലാലി പി വി, പയസ് കവളമാക്കൽ, മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം ബിനോയ്‌ ജോസഫ്,കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വൈസ് പ്രസിഡന്റ്‌ റിജോമോൻ അഗസ്റ്റിൻ, അരുൺ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഉത്സവകാലത്ത് പൊതു വിപണിയിലേക്കാൾ വലിയ വിലക്കുറവിൽ സഹകരണ ഓണം വിപണിയിൽ നിത്യോപയോഗസാധനങ്ങൾ ലഭ്യമാണ്. സംസ്ഥാനമൊട്ടാകെ 2000 ഓണചന്തകൾ ആണ് കൺസ്യുമർ ഫെഡ് നേരിട്ടും വിവിധ സംഘങ്ങൾ വഴിയും നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *