general

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഭാരതത്തിന്റെ 80 – മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ ദേശീയ പതാക ഉയർത്തി ആഘോഷിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ, ഭാരതത്തിലെ അനേകായിരം സ്വാതന്ത്ര്യ സമര ഭടന്മാരുടെ, ത്യാഗോ ജ്വലമായ കഠിന സമരത്തിന്റെ ഫലമായി, നമുക്ക് ലെഭിച്ച സ്വാതന്ത്ര്യത്തിൽ,ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ നിലനിർത്താൻ എല്ലാ ഇന്ത്യകാർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് പതാക ഉയർത്തി കൊണ്ടു മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ പറഞ്ഞു.

ഡിസിസി മെമ്പർ പൂഞ്ഞാർ മാത്യു, M C വർക്കി, സജി കൊട്ടാരം, ഓൾവിൻ തോമസ്, മാത്യു തുരുത്തേൽ, ജോർജ് കുന്നേൽ, അനീഷ് ഇളംതുരുത്തി, M C തോമസ്, ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ, ജോർജ് തുരുത്തേൽ, ശ്രീനിവാസൻ, ജോബിൻ വെട്ടുവഴി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *