തീക്കോയി : എസ്. എൻ. ഡി. പി യോഗം 2148-ാം നമ്പർ തീക്കോയി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ തീക്കോയി ടൗണിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ അച്ചൂക്കാവ് ദേവി – മഹേശ്വരക്ഷേത്രം മേൽശാന്തി ബിനോയി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, ഗുരുപൂജ, മറ്റ് വിശേഷാൽ പൂജകൾ നടത്തി. അതിനുശേഷം കല്ലത്തുള്ള ഗുരു മന്ദിരത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കുകയും തീക്കോയി ടൗണിലുള്ള ഗുരുദേവക്ഷേത്രത്തിൽ എത്തി മറ്റ് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയുമായി ചേർന്ന് തീക്കോയി ടൗൺ, എസ് Read More…
തീക്കോയി: സിപിഐഎം തീക്കോയി ലോക്കൽ സമ്മേളന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ് അംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്യ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐസക് ഐസക് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്, തോമസ് മാത്യു, ഗ്രാമപഞ്ചായത് അംഗം റ്റി ആർ സിബി, പി എസ് ശശിധരൻ എന്നിവർ സംസാരിച്ചു.
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വനിതാ ഉത്പന്ന വിപണന കേന്ദ്രത്തിലെ ട്രെയിനിങ് ഹാളിൽ 30 ദിവസത്തെ തയ്യൽ തൊഴിൽ വൈദഗ്ധ്യമാനേജ്മെന്റ് പരിശീലനം ആരംഭിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജെയിംസ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്,ജയറാണിതോമസ് കുട്ടി , മോഹനൻകുട്ടപ്പൻ മെമ്പർമാരായ സിബി രഘുനാഥൻ , കവിത രാജു, Read More…