general

ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയലിൽ വിജയോത്സവം 2026 ജൂലൈ 30-ന്

മുരിക്കുംവയൽ: ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയലിൽ വിവിധ പൊതുപരീക്ഷകളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന “വിജയോത്സവം 2026” ജൂലൈ 30-ന് (വ്യാഴാഴ്ച) രാവിലെ 10.00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

പി.ടി.എ. പ്രസിഡന്റ് ശ്രീ. രാജേഷ് മലയിൽ സ്വാഗതം ആശംസിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ എം.എൽ.എയെ ആദരിക്കുകയും വിവിധ മത്സരപരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും.കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സിനിമോൾ തടത്തിൽ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി ഷാജി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശ്രീ. ശിവകുമാർ, എസ്.എം.സി. ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ പി.ബി., എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി മാനസി അനീഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. സനിൽ കെ.ടി., വി.എച്ച്.എസ്.ഇ. സീനിയർ അധ്യാപകൻ ശ്രീ. സുരേഷ് ഗോപാൽ പി.എസ്., ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല കെ.ജെ. എന്നിവർ ആശംസകൾ അർപ്പിക്കും. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ. ആന്റണി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *