pala

കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും എം. എൽ. എ മാർക്ക് സ്വീകരണവും നാളെ

പാലാ: കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ. സെബാസ്റ്റ്യൻ എം. ജെ,, മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും.

നാളെ (ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 2.30 പി എം ന് പാലാ കോ -ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.

അരുൺ ജെ മൈലാടൂർ അധ്യക്ഷത വഹിക്കും. ഡി സി സി വൈസ് പ്രസിഡന്റ്‌ അഡ്വ. ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തും. ബഹു. ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, എം എൽ എ മാരായ അഡ്വ. സെബാസ്റ്റ്യൻ എം. ജെ., മാണി സി കാപ്പൻ എന്നിവരെ ഫ്രാൻസീസ് ജോർജ് എം. പി ആദരിക്കും.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, കെ. സി. ഇ. എഫ് മുൻ സംസ്ഥാന സെക്രട്ടറി ചാൾസ് ആന്റണി, ഡി സി സി അംഗം പി എച്ച് നൗഷാദ്, കെ എം തോമസ്, കോൺഗ്രസ് പാലാ ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ സുരേഷ്,മറ്റു സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *