poonjar

പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ യ്ക്കും ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ബിന്ദു സെബാസ്റ്റ്യനും സ്വീകരണം നൽകി

പൂഞ്ഞാർ എം എൽ എ ആയി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യൻ എം ജെ എം എൽ എ യ്ക്കും ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ബിന്ദു സെബാസ്റ്റ്യനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാതാംപുഴ, മുരിങ്ങപ്പുറം വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

കോൺഗ്രസ്‌ പാർട്ടിയിൽ പുതിയതായി ചേർന്നവർക്ക് എം ജെ സെബാസ്റ്റ്യൻ എം എൽ എ മെമ്പർഷിപ്പ് വിതരണം നടത്തി. എം ജി, യൂണിവേഴ്സിറ്റി B Sc ഫുഡ് സയൻസ് കോഴ്സ്ൽ രണ്ടാം റാങ്ക് നേടിയ എമൽ മാളിയേക്കലിന് മെമെന്റോ നൽകി ആദരിച്ചു.

കോൺഗ്രസ്‌ പാതാംപുഴ വാർഡ് പ്രസിഡന്റ്‌ ജോർജ്കുട്ടി വയലിൽകരോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, റോജി തോമസ്, ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, വിജയകുമാരൻ നായർ, നോബിൾ കല്ലാചെരി, എമിൽ വയലിൽ, P G ജനാർദ്ദനൻ, സെബിൻ വയലിൽ, ജയൻ പ്ലാത്തോട്ടം,
ബേബി വടക്കേൽ, ജോബിൻ വിളകുന്നേൽ, സണ്ണി മേക്കാലത്, ഷൈനി ബേബി വടക്കെൽ,
സന്തോഷ്‌ പാറ താഴെ, ടോം മാത്യു മേക്കാലത്തു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *