പ്ലാശനാൽ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാശനാൽ, മാർ സ്ലീവാ മെഡിസിറ്റി പാലായും സംയ്ക്തമായി നടത്തുന്ന ‘യൂത്ത് എംപവർമെന്റ് പ്രോഗ്രാം’ ജൂലൈ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഹാളിൽ നടത്തി.
പ്രിൻസിപ്പാൾ ബിനോയി ജോസഫിൻ്റെ അധ്യക്ഷതയിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ജോമി ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു . ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി .
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്, മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ജൂലി എലിസബത്ത് ക്ലാസ് നയിച്ചു.
കൂടാതെ വിദ്യാർത്ഥികൾക്കായി ദീപിക ദിനപത്ര വിതരണ പദ്ധതിക്ക് തുടക്കം കുറച്ചു .ശ്രീ. ജസ്റ്റിൻ തോമസ് സ്വാഗതവും, ശ്രീ. ബിജു കുര്യൻ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, വായനാശീലം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.





