അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ വിവിധ സംഘടനകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ യോഗാ വാരാചരണം സംഘടിപ്പിച്ചു. കോളേജിലെ രസതന്ത്ര വിഭാഗത്തിന്റ ആഭിമുഖ്യത്തിൽ യോഗാ ദിന പരിപാടികൾ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി “ശാരീരികക്ഷമതയും ജീവിതശൈലീ രോഗങ്ങളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന പ്രായോഗിക പരിശീലന സെഷന് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിനി ജേക്കബ് നേതൃത്വം നൽകി. കോളേജിലെ വിമൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.
പ്രശസ്ത യോഗാചാര്യയും ദേശീയ അവാർഡ് ജേതാവുമായ ബി ഭാഗ്യലക്ഷ്മി യോഗ പരിശീലനത്തിന് നേതൃത്വം നൽകി. കോളേജ് എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21ന് ലോക യോഗാ ദിനത്തിൽ കോളേജ് ക്യാമ്പസിൽ സമൂഹ യോഗാചരണം സംഘടിപ്പിച്ചിരുന്നു നൂറുകണക്കിന് വിദ്യാർത്ഥികൾ യോഗാചാരണത്തിൽ പങ്കെടുത്തു.





