വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് പള്ളി അങ്കണത്തിൽ വികാരി ഫാ സ്കറിയ വേകത്താനം വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
അന്തരീക്ഷ മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പരിസ്ഥിതി മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി ദിനം ആചരിച്ചത്. “പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വൃക്ഷത്തൈ നട്ട് നല്ല കാലാവസ്ഥയ്ക്കായി, ഭാവിക്കായി” എന്ന പരിസ്ഥിതി സന്ദേശത്തെ മുറുകെപ്പിടിച്ച് കൊണ്ടാണ് പരിസ്ഥിതി ദിനം സംഘടിപ്പിച്ചത്.
എല്ലാവരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഫാ.റോണി മണിയാക്കുപാറയിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ജോർജ് ഇരുവേലിക്കുന്നേൽ, ഷാജി മൈലക്കൽ, വർക്കിച്ചൻ മാന്നാത്ത്, ടോമി കൊച്ചുപുരക്കൽ , ജിജി വളയത്തിൽ, സോജി കുളങ്ങര,ഷാൻസി ഇരുവേലിക്കുന്നേൽ, ലിനി വെള്ളപ്പാണിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





