general

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. “ഒരു തൈ നട്ട് പ്രകൃതിയെ സംരക്ഷിക്കാം, നാളത്തെ തലമുറയെ സുരക്ഷിതമാക്കാം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത്.

പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി എന്ന പരിസ്ഥിതി ദിനസന്ദേശം ഉൾക്കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക വേലംകുന്നേൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ ആമുഖപ്രഭാഷണം നടത്തി. തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്വപ്ന വർഗീസ് തോട്ടത്തിൽ, സണ്ണി കണിയാംകണ്ടത്തിൽ, ജിബിൻ ചിറ്റേത്ത്, തീക്കോയി അസിസ്റ്റൻറ് കൃഷി ഓഫീസർ സെബാസ്റ്റ്യൻ കാക്കാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.തുടർന്ന് എല്ലാവരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അനു ജോർജ് തോട്ടപ്പള്ളിൽ,ലിൻസി മാത്യു കുഴികൊമ്പിൽ, ജിൻസി തോമസ്,ജോമി ആൻ്റണി കടപ്ളാക്കൽ,സിനു സാറാ ഡാനിയേൽ, നീതു മാത്യുസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *