erattupetta

ഇന്ധന-പാചകവാതക വിലവർധനവിനെതിരെ സി.പി.ഐ.എം പ്രതിഷേധം; റബ്ബർ ബോർഡ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ഇന്ധനവില സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുന്നതായും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്നും ആരോപിച്ചു.

ധർണ്ണ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി ടി.എസ്. സിജു, രമേഷ് ബി. വെട്ടിമറ്റം, സി.കെ. ഹരിഹരൻ, തോമസ് മാത്യു, മിഥുൻ ബാബു, പി.എ. ഷെമീർ, പി.ആർ. ഫൈസൽ, അനൂപ് കെ. കുമാർ, കെ.ആർ. അനുരാഗ്, സജീവ് ഹമീദ്, ബിന്ദു അശോകൻ, കെ. റെജി എന്നിവർ സംസാരിച്ചു.

ഇന്ധന-പാചകവാതക വിലവർധനവ് പിൻവലിക്കണമെന്നും ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *