pala

ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പിള്ളി​ല്‍ പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍

പാ​ലാ: സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പിള്ളി​ല്‍ നി​യ​മിതനാ​യി.

മു​ത്തോ​ല​പു​രം ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് വാട്ടപ്പിള്ളിൽ എ​സ്എം​വൈ​എം രൂ​പ​താ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും രൂ​പ​ത കേ​ന്ദ്ര​ത്തി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റാ​യും ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജാ​യും രൂ​പ​ത ടെ​ക്‌​നി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍​ട്ര​സ്റ്റ് മാ​നേ​ജ​ര്‍, ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍, വി​വി​ധ പ​ള്ളി​ക​ളി​ൽ വികാരിയായും ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്. റോ​മി​ല്‍​നി​ന്നു തി​യോ​ള​ജി​യി​ലും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കാ​ന​ന്‍ ലോ​യി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​റും ഫാ​ര്‍​മേ​ഴ്‌​സ് മൂ​വ്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു നി​യ​മി​ത​നാ​യി. ആ​റ​ര വ​ര്‍​ഷ​ക്കാ​ല​മാ​യി പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​റാ​യി ഒ​ട്ടേ​റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം കൊ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍ പ​ടി​യി​റ​ങ്ങു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *