ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത്. സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മജോയെ അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈരാറ്റുപേട്ട : അരുവിത്തുറ കിഴക്കേക്കരയിൽ അൽഫോൻസാ ഫ്രാൻസിസ് ( 62) അന്തരിച്ചു. സംസ്കാരം ഇന്ന് 12 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ് : ഫ്രാൻസിസ്, മകൻ :രവീഷ് പി ഫ്രാൻസിസ്.
പൂഞ്ഞാർ: ഇടമല ചിറ്റാനപ്പാറയിൽ പരേതനായ വാസുവിന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് (17-01-25, വെള്ളി) 4.30 ന് മകൻ ശശി വീട്ടുവളപ്പിൽ. പരേത ഇടമല പനയോലിൽ കുടുംബാംഗം. മക്കൾ: പ്രകാശ്, ശശി, സുജ, സലി, മനോജ്, സിന്ധു മരുമക്കൾ: പ്രിയ, ശ്രീജ,തങ്കച്ചൻ സീന, പുഷ്പ, റെജി.