erattupetta

ഇരട്ട വിദ്യാത്ഥിനികളുടെ എ പ്ലസ് നേട്ടം ഇരട്ടി മാധുര്യമായി

ഈരാറ്റുപേട്ട: ഇരട്ട സഹോദരിമാർക്ക് ഒന്നിച്ച് ഉന്നത വിജയംകരസ്ഥമാക്കിയ സന്തോഷത്തിലാണ് നാട് ഒന്നാകെ. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാത്ഥിനികളായ തെക്കേക്കര കരോട്ട് പറമ്പിൽ സക്കീർ ഷാഹിന ദമ്പതികളുടെ മക്കളായ ഫാത്തിമ നൗറിനും ഫാത്തിമ നസ്റിനും ആണ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയത്.

കഠിനാധ്വാനം ചെയ്ത് പരസ്പരം പിന്തുണച്ച് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഈ മിടുക്കികൾക്ക് എല്ലാവിധ പ്രോത്സാഹനം നൽകി മാതാപിതാക്കൾ കൂടെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *