kottayam

ഓക്സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; ഓക്‌സിജന്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് നറുക്കെടുത്തു; കട്ടപ്പന സ്വദേശിനി ദീപയ്ക്ക് ഫ്രിഡ്ജ് സമ്മാനം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ ഇടുക്കി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ ദീപ സോബിച്ചന് ഫ്രിഡ്ജ് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം കട്ടപ്പന ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച ദീപ, മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.

വെള്ളിയാഴ്ച കോട്ടയം സീസര്‍ പാലസ് ഹോട്ടലില്‍ ഓക്‌സിജനും ബോഷ് കമ്പനിയും ചേര്‍ന്ന നടത്തിയ ബോഷ് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ചിനിടെ പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് നറുക്കെടുപ്പ് നടത്തിയത്. ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, വിവിധ കാറ്റഗറി ഹെഡ്‌സ്, ബ്രാഞ്ച് മാനേജേഴ്‌സ്, അസിസ്റ്റന്റ് കാറ്റഗറി മാനേജേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Leave a Reply

Your email address will not be published. Required fields are marked *