പൂഞ്ഞാർ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വിലവർധനവിനെതിരെ കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം കെ ശശിന്ദ്രൻ, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പ്രവർത്തകർ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇന്ധനവില വർധന സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രതിഷേധത്തിൽ പങ്കെടുത്തു.





