Accident

KSRTC ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം

വെള്ളികുളം :ഈരാറ്റുപേട്ട -വാഗമണ്‍ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസ്സും ട്രാവലറും കൂട്ടിയിച്ച് ഏഴുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിലാണ് അപകടം. ഇവരെ ഈരാറ്റുപേട്ടയിലെ സൺറൈസ്, പി.എം.സി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മണിമലയിൽനിന്ന് വന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങി വന്ന ട്രാവലർ കയറ്റം കയറിപ്പോകുന്ന കെ എസ്‌ ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും സന്നദ്ധ സേനയായ നന്‍മക്കൂട്ടം പ്രവര്‍ത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *