വെള്ളികുളം: വെള്ളികുളം സ്വാശ്രയസംഘത്തിൻ്റെ വാർഷിക സമ്മേളനം 26 ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെടും.സ്വാശ്രയ സംഘം പ്രസിഡൻ്റ് ജെസ്സി ഷാജി ഷാജി ഇഞ്ചയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക വേലംകുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാലാ രൂപത പി. എസ് .ഡബ്ള്യൂ. എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ,സോണൽ കോർഡിനേറ്റർ ജെയ്സി മൂലേചാലിൽ തുടങ്ങിയവർ പ്രസംഗിക്കും.
ഷൈനി ബേബി നടുവത്തേട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സ്വാശ്രയസംഘ ഗ്രൂപ്പുകളുടെ കലാപരിപാടികൾ .മികച്ച സ്വാശ്രയ സംഘ ഗ്രൂപ്പിനുള്ള അവാർഡ് സമ്മേളനത്തിൽ വിതരണം ചെയ്യും.
ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ഷൈനി ബേബി നടുവത്തേട്ട്, നിഷാ ഷോബി ചെരുവിൽ , മഞ്ജു മനോജ് കൊല്ലിയിൽ, ജൂബി രാജേഷ് വേലിക്കകത്ത്, മഞ്ജു മാത്യു തോട്ടപ്പള്ളിൽ,സാലി കുര്യാക്കോസ് പാമ്പാടത്ത്,പ്രീതി ജോയി തുണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





