കോട്ടയം : ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. ഫീൽഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡി.പി.എം./ എം.ഡി./ഡി.എൻ.ബി ഇൻ സൈക്യാട്രി. വേതനം 57,525 രൂപ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ് സി/ എം.ഫിലും (ക്ലിനിക്കൽ സൈക്കോളജി) ആർ.സി.ഐ. രജിസ്ട്രേഷനും. വേതനം 35,300 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും Read More…
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം എന്ന വിഷയത്തിൽ അധ്യാപക ഒഴിവുണ്ട് (യോഗ്യത: ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം). അപേക്ഷകർ മെയ് 5 ന് മുമ്പായി bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94474 24310.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതന നിരക്കിൽ ഫാർമസിസ്റ്റ് നിയമനത്തിന് സെപ്റ്റംബർ 25 ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ബിഫാം/ഡിഫാം, പാരാ മെഡിക്കൽ രജിസ്ട്രേഷൻ. പ്രവൃത്തിപരിചയവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുമുള്ളവർക്കു മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒരുമണിക്കു മുമ്പു ഹാജരാകണം.