നിശബ്ദ പ്രചാരണ ദിവസത്തിലും പരമാവധി വോട്ട് ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. വോട്ടർമാരെ നേരിൽ കണ്ടും ഫോൺ വിളിച്ചും ആയിരുന്നു കാപ്പന്റെ ഇന്നത്തെ പ്രചാരണം.
യുഡിഎഫ് നേതാക്കൾക്കൊപ്പം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത് പോലെ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും പാലായിൽ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാർത്ഥി മാണി സി കാപ്പൻ വ്യക്തമാക്കി.





