വെള്ളികുളം: യേശുവിൻ്റെ പീഡാസഹനത്തെയും കുരിശു മരണത്തെയും അനുസ്മരിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ആചരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. ദേവാലയത്തിൽവെച്ച്നടന്ന പീഡാനുഭവതിരുക്കർമ്മശുശ്രൂഷകൾക്ക് ഫാ. വർഗീസ് മൊണോത്ത് എം. എസ്. ടി. മുഖ്യ കാർമ്മികത്വം വഹിച്ചു. അദ്ദേഹം പീഡാനുഭവ സന്ദേശം പങ്കുവെച്ചു.
കുരിശു ചുംബനത്തിനു ശേഷം ആഘോഷമായ സ്ലീവാ പാത നടത്തി.ഇടവകയിലെ 13 കുടുംബ കൂട്ടായ്മ വാർഡുകൾ കുരിശിന്റെ വഴി അലങ്കരിക്കുകയും ആഘോഷമായ സ്ലീവാ പാതയിലെ പ്രാർത്ഥനയ്ക്കും കുരിശെടുക്കുന്നതിനുംനേതൃത്വം നൽകുകയും ചെയതത് നവ്യാനുഭവം ആയിരുന്നു.വികാരി ഫാ സ്കറിയ വേകത്താനം സമാപനശീർവാദം നൽകി.
തിരുക്കർമ്മങ്ങളിൽ പങ്കെടുത്തവർക്ക് നേർച്ച കഞ്ഞിവിതരണം ചെയ്തു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ ,ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, ലാൽ ചെറുശ്ശേരിൽ, ബേബി കരോട്ടു പുള്ളോലിൽ,സ്റ്റെബിൻ നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





