Blog general

വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല കയറ്റം

വെള്ളികുളം: കിഴക്കൻ മലയോര മേഖലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് 27-ാം തീയതി വെള്ളിയാഴ്ച വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ അടിവാരം, മോനിപ്പള്ളി എന്നീ ഇടവകകളുമായി സഹകരിച്ച് വാഗമൺ കുരിശുമല തീർത്ഥാടനം നടത്തും.ഈ വർഷത്തെ 122-ാം മത്തെ
കുരിശുമല തീർത്ഥാടനമാണിത് .

9 മണിക്ക് കല്ലില്ലാ കാവലയിൽ നിന്നും ആഘോഷമായ സ്ലീവാപ്പാത. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം കുരിശിൻറെ വഴി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.10. 30 am – മലമുകളിലെ പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന.അടിവാരം പള്ളി വികാരി ഫാ.ജോസഫ് തെരുവിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ചക്കഞ്ഞി വിതരണം.

നാൽപ്പതാം വെള്ളിയാചരണത്തിൽ നൂറുകണക്കിന് തീർത്ഥാടകർ കുരിശുമലകയറും. ഫാ.ജോസഫ് ആലാ നിക്കൽ, ബിനോയി ഇലവുങ്കൽ,ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സ്റ്റെബിൻ നെല്ലിയേക്കുന്നേൽ, ജെസി ഷാജി ഇഞ്ചയിൽ, ജോസഫ് കടപ്ളാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *