general

പിതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026-ലെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു

വെള്ളികുളം: പിതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026 -ലെ പുതിയ പ്രവർത്തനവർഷം പാലാ രൂപത പിതൃവേദി പ്രസിഡൻ്റ് ജോസ് തോമസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. “കുടുംബ നവീകരണവും സുവിശേഷ വൽക്കരണവും യുവ പിതാക്കന്മാരിലൂടെ” എന്ന പഠന വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തി. ബേബി കരോട്ടു പുള്ളോലിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.

പിതൃ വേദിയുടെ പുതിയ പ്രവർത്തന വർഷം മാർഗ്ഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഷിബു കിഴക്കേമുറിയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ,ബിജു വട്ടോത്ത്, ടോമി കൊച്ചുപുരയ്ക്കൽ,ലാൽ ചെറുശ്ശേരിൽ, ബിബിൻ സാജൻ പുല്ലാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *