bharananganam

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഭരണങ്ങാനം പിൽഗ്രിമേജ് ടൂറിസം കേന്ദ്രമാക്കും: മാണി സി കാപ്പൻ

ഭരണങ്ങാനം: 2026ൽ യുഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്നതോടെ ഭരണങ്ങാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന വിപ്ലവം ഉറപ്പാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. പിൽഗ്രിമേജ് ടൂറിസത്തിന്റെ അനന്തസാധ്യതകൾക്ക് പുറമെ കാർഷിക മേഖലയിൽ അടക്കം വൻ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് ഭരണങ്ങാനം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. യുഡിഎഫ് സ്ഥാനാർഥി ശ്രീ. മാണി സി കാപ്പൻ്റെ വിജയത്തിനായിയുള്ള നെല്ലിക്കൻസ് കൺവെൻഷൻ സെൻ്ററിൽ വെച്ച സംഘടിപ്പിച്ച യുഡിഎഫ് ഭരണങ്ങാനം മണ്ഡലം കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയാണ് ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് മണ്ഡലം ചെയർമാൻ സാബു അവുസേപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നേതാക്കളായ അഡ്വ. ജോയി എബ്രഹാം Ex. MP മുഖ്യ പ്രഭാഷണം നിർവഹിച്ചു. യുഡിഎഫ് നേതാക്കളായ അഡ്വ. ജോസ് ജോസഫ് പ്ലാകൂട്ടം, മോളി പീറ്റർ, ജിജി ഈറ്റക്കുന്നേൽ, റ്റോമി പൊരിയത്ത്, വിനോദ് വേരനാനി, ഉണ്ണി കുളപ്പുറം, സെൻ തേക്കുംകാട്ടിൽ, കെ റ്റി തോമസ് തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *