ഈരാറ്റുപേട്ട :മേലുകാവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 3 കുട്ടികൾ അടക്കം ഒരേ കുടുംബത്തിലെ ഏഴുപേർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കി.
അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും, സൺറൈസ് ഹോസ്പിറ്റലിലെ അത്യാധുനിക എമർജൻസി & ട്രോമ കെയർ വിഭാഗം ഉടനടി സജ്ജമാവുകയും ചെയ്തു. ഒരേസമയം എത്തിയ ഏഴു രോഗികൾക്കും ഒട്ടും വൈകാതെ തന്നെ പ്രാഥമിക ചികിത്സയും തുടർപരിചരണങ്ങളും നൽകാൻ സാധിച്ചു എന്നത് ആശുപത്രിയുടെ സജ്ജീകരണങ്ങളുടെ മികവ് തെളിയിക്കുന്നു.
ഗുരുതരമായ പരിക്കുകളായതിനാൽ എമർജൻസി മെഡിസിൻ, ഓർത്തോപീഡിക് വിഭാഗം, പ്ലാസ്റ്റിക് സർജറി പോലുള്ള വിവിധ വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള ചികിത്സകൾ നൽകുവാൻ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന് സാധിച്ചു
സൺറൈസ് ഹോസ്പിറ്റലിലെ ട്രോമ കെയർ ടീമിന്റെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സംയോജിത ഇടപെടൽ മൂലം ഏഴുപേർക്കും കൃത്യസമയത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. നിലവിൽ രോഗികൾ നിരീക്ഷണത്തിലാണ്.





