teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ വാട്ടർ ATM ഉദ്ഘാടനം ചെയ്തു

തീക്കോയി: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയുധനിക സജ്ജീകരണങ്ങളോടു കൂടിയ ഫിൽറ്റർ ചെയ്ത ശുദ്ധമായ തണുത്ത വെള്ളം രണ്ടു രൂപയ്ക്ക് ലഭിക്കുന്ന വാട്ടർ ATM ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന് സമീപം എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, വൈസ് പ്രസിഡണ്ട് സ്വപ്ന വർഗീസ്, വാർഡ് മെമ്പർമാരായ സജി ചോക്കാട്ട്, ജിലുസജി, സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ. സോളി സണ്ണി ഓമന ഗോപാലൻ, പരിക്കോച്ച്, എന്നിവർ ആശംസകൾ അർപ്പിച്ചു.

സിഡിഎസ് ചെയർപേഴ്സൺ സുഷ്മ രവി സിപിഎം ലോക്കൽ സെക്രട്ടറി ഐസക്ക് ഐസക്, സിപിഐ ലോക്കൽ സെക്രട്ടറി വിനോദ് ജോസഫ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് PMസെബാസ്റ്റ്യൻ, മുൻ മെമ്പർമാരായ അമ്മിണി തോമസ്, ടി ആർ സി ബി, കേരള കോൺഗ്രസ് എം നേതാക്കളായ ഡേവിസ് പാമ്പ്ലാനി, ജോസുകുട്ടികലൂർ, ബാലൻ തെക്കേടത്ത്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *