ഈരാറ്റുപേട്ട: തീക്കോയി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു. നവീകരിച്ച റോഡുകളുടെ ഉദ്ഘാടന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ നിർവഹിച്ചു.
പത്ത് ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കിയ വെട്ടിപ്പറമ്പ് – കടപ്പുഴ റോഡ്, അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് പൂർത്തിയാക്കിയ വളവനാർകുഴി – മുളയക്കൽ റോഡ്, മൂന്ന് ലക്ഷം രൂപയുടെ കോൺക്രീറ്റ് നടത്തിയ ഞണ്ടുകല്ല് – പനകയ്ക്കക്കുഴി റോഡ് എന്നിവയാണ് സഞ്ചാരയോഗ്യമാക്കി ഉദ്ഘാടനം ചെയ്തത്.
ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മുൻഗണന നൽകിയാണ് പദ്ധതികൾ പൂർത്തിയാക്കിയതെന്ന് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ ജയശ്രീ തോമസ്കുട്ടി, ഓമന ഗോപാലൻ, നജീമ പെരികൊച്ച്, അമ്മിണി തോമസ്, പൊതുപ്രവർത്തകരായ സാജു പുല്ലാട്ട്, ഉനൈസ് കൊല്ലംപറമ്പിൽ, കെ കെ പരിക്കൊച്ച്, ജോസൂട്ടി വെള്ളൂർ, ബാലകൃഷ്ണൻ തെക്കേടത്ത്, സി വി ജോസഫ് ചങ്ങഴശ്ശേരിയിൽ, ജോജോ പുന്നപ്ലാകൽ,സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.





