Blog mundakkayam

വികസന സന്ദേശ യാത്ര നാളെ പുഞ്ചവയലില്‍ സമാപിക്കും

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഇന്ന് (08.03.2026) പുഞ്ചവയലില്‍ സമാപിക്കും.

വൈകിട്ട് 3 മണിക്ക് ഇടക്കുന്നത്തുനിന്നും ആരംഭിക്കുന്ന ജാഥ 4 മണിക്ക് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കുശേഷം 6.30 ന് പുഞ്ചവയലില്‍ സമാപന സമ്മേളനം സി.പി. ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസത്തില്‍ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാതാമ്പുഴ, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നീ കേന്ദ്രങ്ങളിലൂടെ സന്ദേശയാത്ര കടന്നുപോയി. മൂന്നാം ദിവസമായ ഇന്നലെ പനയ്ക്കച്ചിറ, കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി, ചേനപ്പാടി എന്നീ മേഖലകളിലൂടെ സന്ദേശയാത്ര കടന്നുപോയി.

ജാഥാ വൈസ് ക്യാപ്റ്റന്‍ എം,.ജി. ശേഖരന്‍, ജാഥാ മാനേജര്‍ കെ. രാജേഷ്, അഡ്വ. സാജന്‍ കുന്നത്ത്, ജോയി ജോര്‍ജ്ജ്, സുനില്‍ പി.എസ്., ബിനോ ജോണ്‍ ചാലക്കുഴി, കെ.റ്റി. പ്രമദ്, രമാ മോഹന്‍, തങ്കമ്മ ജോര്‍ജ്ജുകുട്ടി, ഷമ്മാസ് ലത്തീഫ്, ജോര്‍ജ്ജുകുട്ടി ആഗസ്തി, അലന്‍ അഗസ്റ്റിന്‍, സോജന്‍ ആലക്കുളം, ജാന്‍സ് വയലിക്കുന്നേല്‍, അഡ്വ. അബേഷ് അലോഷ്യസ്, കുര്യാക്കോസ് പി.ജെ., ജോണിക്കുട്ടി മഠത്തിനകം, ഷെമിം അഹമ്മദ്, ജോസ് പഴയതോട്ടം, റഫീഖ് പട്ടരുപറമ്പില്‍, ഉണ്ണിരാജ്, നിജാസ് എരുമേലി, റഷീദ് താന്നിമൂട്ടില്‍, ഫാസില്‍ പതാലില്‍, തോമസ് മാണി കുമ്പുക്കല്‍, പി.എം. സെബാസ്റ്റ്യന്‍, സണ്ണി വാവലാങ്കല്‍, സുരേഷ് സി.സി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *