ഈരാറ്റുപേട്ട :ഏറെ വിവാദങ്ങൾക്കും, തർക്ക വിതർക്കങ്ങൾക്കും ഒടുവിൽ തടസ്സങ്ങളും,പ്രതിസന്ധികളും പരിഹരിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ സജ്ജമാകുന്നു.
2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ എംഎൽഎ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രൊപ്പോസൽ പരിഗണിച്ച് അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക.
ഔപചാരിക നിർമ്മാണ ഉദ്ഘാടനം ഒമ്പതാം തീയതി തിങ്കളാഴ്ച രാവിലെ 9:30 ന് നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ സൈറ്റിൽ വെച്ച് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ശിലാസ്ഥാപന കർമ്മം നിർവഹിക്കും അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും, ജില്ലാ കലക്ടർ ചേതൻ കുമാർ മീണ IAS സ്വാഗതം ആശംസിക്കും.
എംപിമാരായ: ആന്റോ ആന്റണി, ജോസ് കെ മാണി എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരായ ജോഷി ഫിലിപ്പ്, വി പി നാസർ, ജോയി സ്കറിയ, ജോമി ബെന്നി, മിനി ബിനോ, അംബിക എംഎസ്, മിനർവാ മോഹൻ, സുബ്രഹ്മണ്യൻ ടി ജി തുടങ്ങിയവരും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശ്രീജിത്ത് എ സ്, പാലാ ആർഡിഓ : സുശീല ആർ വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ രമമോഹൻ, സുനിൽ പാണ്ടൻകല്ലേൽ, എം ജി ശേഖരൻ, അനസ് നാസ്സർ, ജെയിംസ് ജോസ് വലിയവീട്ടിൽ, മുഹമ്മദ് ഹാഷിം കെ എ, ഷനീർ മഠത്തിൽ, രാജേഷ് പാറക്കൽ, റസീം മുതുകാട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, സബീർ കുരുവിനാൽ, നിഷാദ് നടക്കൽ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ എം എ ഖാദർ, ഈരാറ്റുപേട്ട ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് :പ്രഫ : എ എം റഷീദ് തുടങ്ങിയവർ പ്രസംഗിക്കും മീനച്ചൽ തഹസീൽദാർ :ലിറ്റി മോൾ തോമസ് കൃതജ്ഞത പ്രകാശിപ്പിക്കും.
നിർമ്മാണത്തിന് മുന്നോടിയായി ഉള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ ആണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.





