general

വികസന സന്ദേശ യാത്ര 5, 6, 7, 8 തീയതികളില്‍

ഈരാറ്റുപേട്ട : കേരളത്തിന്‍റെ ചരിത്രത്തില്‍ ഇടംപിടിച്ച വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ സന്ദേശങ്ങള്‍ ബഹുജനങ്ങളിലെത്തിക്കുന്നതിനും, പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടാത്ത തരത്തില്‍ സര്‍വ്വതല സ്പര്‍ശിയായ വികസനമുന്നേറ്റങ്ങള്‍ സാധ്യമാക്കിയ പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വന്നിട്ടുള്ള
പുരോഗതിയുടെ സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുമായി എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 5, 6, 7, 8 തീയതികളില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ജാഥാക്യാപ്റ്റനായും, എല്‍.ഡി.എഫ്. നേതാക്കളായ സ:കെ. രാജേഷ് മാനേജരായും, സ: എം.ജി. ശേഖരന്‍ വൈസ് ക്യാപ്റ്റനായും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വികസനസന്ദേശയാത്ര നടത്തുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ അഡ്വ. സാജന്‍ കുന്നത്ത് അറിയിച്ചു.

ജോയി ജോര്‍ജ്ജ്, സുനില്‍ പി.എസ്., രമ മോഹന്‍, ജോര്‍ജ്ജുകുട്ടി ആഗസ്തി, ഷമ്മാസ് ലത്തീഫ്, തങ്കമ്മ ജോര്‍ജ്ജുകുട്ടി, ബിനോ ജോണ്‍ ചാലക്കുഴി, ഷെമീം അഹമ്മദ്, അഡ്വ.അബേഷ് അലോഷ്യസ്, കുര്യാക്കോസ് പി.ജെ., ജോണിക്കുട്ടി മഠത്തിനകം, കെ.റ്റി. പ്രമദ്, ജോസ് പഴയതോട്ടം, റഫീഖ് പട്ടരുപറമ്പില്‍, ഉണ്ണിരാജ്, നിജാസ് എരുമേലി, റഷീദ് താന്നിമൂട്ടില്‍, ഫാസില്‍ പതാലില്‍ എന്നിവര്‍ ജാഥാ അംഗങ്ങളായിരിക്കും. 

മാര്‍ച്ച് 5 വ്യാഴാഴ്ച 4 മണിക്ക് ഈരാറ്റുപേട്ടയില്‍ സ: സുരേഷ് കുറുപ്പ് എക്സ് എം.പി. വികസന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. 5.30 തിടനാട്, 6.30 ന് പിണ്ണക്കനാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്കും.

മാര്‍ച്ച് 6 വെള്ളി 3 മണിക്ക് തീക്കോയി, 4 ന് പൂഞ്ഞാര്‍, 4.30 ന് പൂഞ്ഞാര്‍ തെക്കേക്കര, 5 ന് പാതാമ്പുഴ, 5.30 കൂട്ടിക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണശേഷം 6.30 ന് ഏന്തയാറില്‍ സമാപിക്കും.

മാര്‍ച്ച് 7 ശനി 3 മണിക്ക് പനയ്ക്കച്ചിറ, 4 ന് കോരുത്തോട്, 4.30 ന് മുക്കൂട്ടുതറ, 5.30 ന് എരുമേലി, 6.30 ന് ചേനപ്പാടിയില്‍ സമാപിക്കും. മാര്‍ച്ച് 8 ഞായര്‍ 3 മണിക്ക് ഇടക്കുന്നം, 4 ന് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തന്‍ചന്ത, 6.30 ന് പുഞ്ചവയലില്‍ യാത്രയുടെ സമാപനസമ്മേളനം സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ എക്സ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *