പാലാ : ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ നേതൃത്വത്തിൽ പാലാ മരിയാ സദനത്തിൽ സൗജന്യ കണ്ണട വിതരണവും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തപ്പെട്ടു.
നേത്ര പരിശോധനയിലൂടെ കണ്ണട ആവശ്യമായി വന്ന 80 പേർക്കാണ് സൗജന്യമായി കണ്ണട വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം മരിയാ സദനം ഡയറക്ടർ സന്താഷ് ജോസഫിൻറ അദ്ധ്യക്ഷതയിൽ പാലാ എം ഏൽ ഏ മാണി സി.കാപ്പൻ നിർവ്വഹിച്ചു.
ലയൺസ് 318 B ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. വി.എ. ജോസ്, സോൺ ചെയർമാൻ അനിൽ തീർത്ഥം , ക്ലബ്ബ് സെക്രട്ടറി ശ്രീ മാത്യു കുരുവിള, ട്രഷറർ ജോർജ് ആൻറണി , ലയൺ മെമ്പർ സോജൻ കല്ലറയ്ക്കൽ , ശ്രീമതി അലീന ജോബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകളുടെ വിതരണവും നടന്നു.





