പാലാ ജനറല്‍ ആശുപത്രി വളപ്പിലെ കൂറ്റന്‍ ആഞ്ഞിലിമരം ഒടിഞ്ഞുവീണു; പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു

പാലാ: ജനറല്‍ ആശുപത്രി വളപ്പിലെ കൂറ്റന്‍ ആഞ്ഞിലി മരം ഒടിഞ്ഞുവീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു. കോവിഡ് വാര്‍ഡിനു പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മേലേയ്ക്കാണ് ആഞ്ഞിലിമരം ഒടിഞ്ഞു വീണത്.

ക്യാന്‍സര്‍ രോഗി കൂടിയായ കോവിഡ് ബാധിതന്‍ സ്വയം കാറോടിച്ചാണ് ജനറല്‍ ആശുപത്രിയില്‍ ഇന്നലെ ചികിത്സ തേടി എത്തിയത്.

Advertisements

സംഭവത്തില്‍ ആശുപത്രി അധികാരികളോട് പാലാ നഗരസഭാധികൃതര്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കാറുടമയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എത്രയും വേഗം ആഞ്ഞിലി വെട്ടിമാറ്റണമെന്നും നഗരസഭാ ഭരണ പക്ഷാംഗം അഡ്വ. ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ അധികാരികള്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കും.

You May Also Like

Leave a Reply