pala

മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരണം പാലായില്‍ മാര്‍ച്ച് 8ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും

പാലാ: കേരള കത്തോലിക്കാ സഭ മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരിക്കുന്ന മാര്‍ച്ച് 8ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിപുലമായ പരിപാടികളോടെ ആചരണം സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും അറിയിച്ചു.

ഉച്ചകഴിഞ്ഞ് 4ന് ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കുന്ന സമ്മേളനം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രൂപതയുടെ 171 ഇടവക ദേവാലയങ്ങളിലും ദിവ്യബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വി. കുര്‍ബാന മധ്യേ കേരള കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍ വായിക്കും.

Leave a Reply

Your email address will not be published. Required fields are marked *