general

നാരീ പുരസ്ക്കാർ സമർപ്പണ ചടങ്ങ് 2026 മാർച്ച് 8 ന്

നാരീ പുരസ്ക്കാർ സമർപ്പണ ചടങ്ങ് 2026 മാർച്ച് 8 ഞായറാഴ്ചഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം ESSS ഹാളിൽ വെച്ച് നടത്തുന്നു. സേവനത്തിന്റെ പ്രകാശം സമൂഹത്തിൽ വിതറി നന്മയുടെ വിത്തുകൾ പാകിയ മഹിളാ പ്രതിഭകളെ ആദരിക്കുന്നു.

യുവത്വത്തിന് ആകാശം കാണിച്ച മഹാനായ ശാസ്ത്രജ്ഞനും ജനഹൃദയങ്ങളിൽ ഇടം നേടിയ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ സ്മരണാർത്ഥം, തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്തുടനീളം കലാ–സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര–സാങ്കേതിക, ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ ഒൻപത് വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഡോ. എ.പി.ജെ. അബ്ദുൽകലാം സ്റ്റഡി സെൻറർ.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വനിതാ പ്രതിഭകളെ ആദരിക്കുന്നതിനായി സ്റ്റഡി സെൻറർ എല്ലാവർഷവും ലോക വനിതാദിനത്തിൽ നൽകുന്ന പുരസ്ക്കാരമാണ് നാരീ പുരസ്ക്കാർ.

കലാ–സാംസ്കാരിക– മാധ്യമ-സാമൂഹിക–ജീവകാരുണ്യ– വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രാവീണ്യം നേടിയ വനിതാ പ്രതിഭകൾക്കാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *