poonjar

ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷ പൂഞ്ഞാർ സെന്റ് ജോസഫ്‌സ് യു.പി സ്കൂളിൽ വെച്ച് നടന്നു

കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ആറ് കാറ്റഗറികളിലായിട്ടാണ് പരീക്ഷ നടത്തിയിരുന്നത്, പരീക്ഷയെ തുടർന്ന് പുരസ്‌ക്കാര ചടങ്ങും നടന്നു.

ന്യൂറോനെറ്റ് പുരസ്‌ക്കാര ചടങ് പൂഞ്ഞാർ തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനർവമോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻ്റ് അരിപ്ലാക്കൽ എന്നിവർ ചേർന്ന് ഉൽഘാടനം നിർവഹിച്ചു. ന്യൂറോനെറ്റ് സ്ഥാപകൻ ബിജു പച്ചിരിയന്റെ അധ്യക്ഷതയിൽ നടന്ന ചടങ് ടെക്നോളജി വിഭാഗം മേധാവി പ്രജിത്ത് പിവി സ്വാഗതവും, ഇവന്റ് കോഓർഡിനേറ്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു.

ആറ് കാറ്റഗറികളിലായി പതിനൊന്നോളം റാങ്ക് ജേതാക്കൾക്ക് ട്രോഫിയും, പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെൻ്റോയും, സർട്ടിഫിക്കറ്റും നൽകി.

ചടങ്ങിന് ന്യൂറോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത ബിജു, കോട്ടയം ജില്ല പ്രൊജക്റ്റ് മാനേജർ ബിജി ബിജീഷ്, ജില്ലാ അബാക്കസ് ടീച്ചർമാരായ ഷെറിൻ, അഞ്ജലി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *