erattupetta

അനുശ്ചിത കാല നിരാഹാര സത്യാഗ്രഹ സമരത്തിന്റെ 9 – ദിവസം ശ്രീ. സണ്ണി  പൈകടയുടെ ജീവൻ രക്ഷിക്കുക

ഈരാറ്റുപേട്ട :  മൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചാം തീയതി കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ കർഷക സ്വരാജ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ പ്രമുഖ കർഷക നേതാവ് ശ്രീ, സണ്ണി  പൈകട അനുഷ്ഠിച്ചുവരുന്ന അനുശ്ചിത കാല നിരാഹാര സത്യാഗ്രഹ സമരത്തിന് ജനപിന്തുണ വർദ്ധിച്ചുവരുന്നു.

ഈ സമരം വിജയപ്രദമാക്കുവാൻ നാനാതുറയിൽപ്പെട്ട  നിരവധി ആളുകൾ ആണ്  സമരപന്തൽ  സന്ദർശിക്കുന്നത്. ശ്രീ, സണ്ണി  പൈകടയുടെ ജീവൻ  രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വികരിക്കണം എന്നാണ് എല്ലാവരും ആവിശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *