കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പാപ്പച്ചൻ വാഴയിലനെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു.
കോട്ടയം :വേനൽക്കാല രോഗങ്ങളെ നേരിടാനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. വെയിലത്ത് പണിയെടുക്കുന്നവർ, വിദ്യാർഥികൾ, തൊഴിലുറപ്പു തൊഴിലാളികൾ, ആശാ വർക്കർമാർ തുടങ്ങി പകൽ സമയത്ത് പുറത്തിറങ്ങുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധനൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. കുഞ്ഞുങ്ങൾ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകണം. പ്രധാന സർക്കാർ ആശുപത്രികളിൽ രണ്ടു വീതവും മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചും കിടക്കകൾ വേനൽക്കാല രോഗങ്ങളുമായി Read More…
വെള്ളികുളം: 2025-ലെ എസ്.എം. വൈ.എം. പാലാ രൂപതയിലെ മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡ് വെള്ളികുളം ഇടവകാംഗമായ റിയാ തെരേസ് ജോർജ് മാന്നാത്തിന് ലഭിച്ചു.2017 മുതൽ എസ്. എം.വൈ.എംൻ്റെ സജീവ പ്രവർത്തകയാണ്. സംസ്ഥാന സിൻഡിക്കേറ്റ് അംഗം, പാലാ രൂപതയുടെ എസ്.എം വൈ എംൻ്റെ ജോയിൻ്റ് സെക്രട്ടറി, ഫൊറോന കൗൺസിലർ എന്നീ വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ വെള്ളികുളം യൂണിറ്റിന്റെ വൈസ് പ്രസിഡൻ്റായി സേവനം ചെയ്യുന്നു. 2025 ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ റൂമിൽ Read More…