ഇരുമാപ്രമറ്റം: ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്തുമസ് ആഘോഷവും ക്രിസ്തുമസ് കേക്ക് കട്ടിംഗും വിവിധ കലാപരിപാടികളും നടന്നു.
പരിപാടിയുടെ ഉദ്ഘാടനവും ക്രിസ്തുമസ് സന്ദേശവും ഇരുമാപ്ര സെൻ്റ്.പീറ്റേഴ്സ് സി എസ് ഐ ചർച്ച് വികാരി റവ. ബെൻ ആൽബർട്ട് നിർവ്വഹിച്ചു.
പി റ്റി എ പ്രസിഡന്റ് സാമുവൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം പി റ്റി എ പ്രസിഡന്റ് ഷീബാ ഷാജു ,ലയൺസ് ക്ലബ്ബ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററും പൂർവ്വ വിദ്യാർഥി സംഘടനാ ട്രഷററുമായ സിബി മാത്യു പ്ലാത്തോട്ടം, ചർച്ച് വാർഡൻ ജോസഫ് ചാക്കോ, ടീച്ചർ ഇൻചാർജ് ലിൻറാ ദാനിയേൽ, സീനിയർ അസിസ്റ്റൻ്റ്.സൂസൻ വി ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി റിബേക്ക എം ഐ. തുടങ്ങിയവർ ആശംസകൾ നേർന്നു.





