തലപ്പലം: മുതുപുന്നക്കൽ എം.കെ. സെബാസ്റ്റ്യൻ (78) നിര്യാതനായി. ഭൗതികശരീരം നാളെ, (29.09.2025) രാവിലെ 9 ന് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കൈപ്പള്ളി : മുത്തനാട്ട് മറിയം മാത്യു (96) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2 .30 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയിൽ.
വേലത്തുശ്ശേരി: പാറയ്ക്കൽ ഇട്ടിയവിര തോമസ് (കുഞ്ഞ്-67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: കുന്നോന്നി തയ്യിൽ പരേതയായ മോളി. മക്കൾ : ജിറ്റി എബ്രഹാം, ടിജോ എബ്രഹാം. മരുമകൻ :അനീഷ് ആന്റണി മണിക്കത്തകുന്നേൽ ശാന്തിഗിരി.
ആലഞ്ചേരിയിൽ മേരിക്കുട്ടി ജോസഫ് (44) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (02.04.2026) വൈകുന്നേരം 5:30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.