പാലാ :ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ തമിഴ്നാട് സ്വദേശി ക്രിസ്തുരാജിനെ ( 48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ പാലാ പറപ്പള്ളി റൂട്ടിലായിരുന്നു അപകടം.
ഭരണങ്ങാനം: റോഡിലെ ഹംപിൽ ചാടി നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ചേന്നാട് സ്വദേശികളായ രാധാകൃഷ്ണൻ ( 58), ബിന്ദു ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മേരിഗിരി ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുഴൂർ സ്വദേശി ജീവൻ ജോസഫിനെ (31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ മുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.