കൊഴുവനാൽ: കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാഗങ്ങളായ കൊടുങ്ങൂർ സ്വദേശികൾ മനോജ് (48) ധന്യ (40) സുജ ((50) ഹൃതിക് (13) ഹാർദിക് (3) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കൊഴുവനാൽ കല്ലൂർക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
Related Articles
ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് അപകടം
തീക്കോയി: ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഒന്നരയോടെ മേലടുക്കത്തിന് സമീപമാണ് അപകമുണ്ടായത്. അപകടത്തിൽ തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബി (24) യുടെ കൈ ഓടിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ ഇറക്കം ഇറങ്ങി വന്ന കാറിന്റെ ബ്രേക്ക് നഷ്ടമായപ്പോൾ റോഡരികിൽ കണ്ട വീടിന്റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വേഗതയിൽ വന്ന വാഹനത്തെ തടഞ്ഞുനിർത്താൻ പറ്റിയതൊന്നും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നില്ല. Read More…
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കന്യാസ്ത്രീ ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ തീക്കോയി സ്വദേശികൾ സിസ്റ്റർ തെരേസ് ( 68), ലിസമ്മ ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ – പൂഞ്ഞാർ ഹൈവേയിൽ നടയ്ക്കൽ ഭാഗത്തു വച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: വേഗത്തിൽ വന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ചാമക്കാലാ സ്വദേശികളായ കെ. ജെ ജോൺ (65) ക്രിസ്റ്റഫർ (9) ജെറോമിൻ (7) ക്രിസ് ആൽബിൻ (10) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചേർപ്പുങ്കൽ പമ്പ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.