കല്ലേക്കുളം: കുളത്തുങ്കൽ മണ്ണൂർ മോഹനൻ (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള മേവട വടയാറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: സനൽ (സെക്രട്ടറി പൂഞ്ഞാർ ക്ഷീര വികസന സംഘം, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി, മാനേജിംങ് കമ്മറ്റി അംഗം 108-ാം നമ്പർ പൂഞ്ഞാർ), സജൻ, സജിത്ത്. മരുമക്കൾ രമ്യ, മിന്നു, രാജി.
അരുവിത്തുറ: കൊണ്ടൂർ നെല്ലിയേക്കുന്നേൽ എൻ.എം.തോമസ് (തൊമ്മച്ചൻ–81) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കയ്യൂർ വറവുങ്കൽ മേരി തോമസ്. മക്കൾ: ഷാന്റി, ഷിന്റോ, ഷിജോ, ഷാരി. മരുമക്കൾ: ശംഭു (പട്ന), സുമി കൊച്ചുപുരയ്ക്കൽ, ടോണു കരുണയ്ക്കൽ (കണ്ണൂർ).
കുന്നോന്നി: ചാലിക്കോട്ടയിൽ പരേതരായ വർക്കിയുടേയും ഏലിയുടേയും മകൾ ത്രേസ്യാമ്മ വർക്കി (84) നിര്യാതയായി. സംസ്കാരം 22- 07 – 2025 (ചൊവ്വ) 2.30 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി, കുഞ്ഞൂട്ടി, കുര്യാച്ചൻ, പരേതരായ അന്നക്കുട്ടി, കുഞ്ഞൂഞ്ഞ്, കൊച്ച് മേരി, തൊമ്മച്ചൻ.