ഇഞ്ചിയാനി : പുന്നത്തറയിൽ അരുൺ ഇഗ്നേഷ്യസ് (18) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ നാളെ (6/5/ 2025)രാവിലെ 9 മണിക്ക് കാളകെട്ടിയിലുള്ള വീട്ടിൽ ആരംഭിച്ച് 11.15 ന് ഇഞ്ചിയാനി ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷേർളി ബേബി അന്തരിച്ചു. നാളെ (തിങ്കളാഴ്ച) രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൈക പള്ളിയിൽ. അസുഖ ബാധിത ആയിട്ട് ചികിത്സയിലായിരുന്നു.
പൂഞ്ഞാർ: പയ്യാനിത്തോട്ടം മുതുകുളത്ത് രാജുവിൻ്റെ ഭാര്യ സരസമ്മ രാജു (60) നിര്യാതയായി. സംസ്കാരം ഇന്ന് (05-03-25) 3 മണിയ്ക്ക് വീട്ടുവളപ്പിൽ. പരേത ചേന്നാട് പുലിവള്ളിൽ കുടുംബാംഗം. മക്കൾ: രഞ്ജു, മഞ്ജു മരുമക്കൾ: ദിലീപ്, ഡിജോ.
അരുവിത്തുറ: പെരുന്നിലം കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ (80) ഇന്നലെ (20/03/2024) നിര്യാതയായി. ഭൗതികശരീരം ഇന്ന് 22-03-2024 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (23-03-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.