പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.
വള്ളിച്ചിറ: അർത്തനാക്കുന്നേൽ ജോസഫ് മാത്യു (ഷാജു -62)അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (22/ 1/2025) 3.00ന് വീട്ടിൽ ആരംഭിച്ച് പാളയം സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ. മാതാവ്: പാലാക്കാട് പുൽത്തകിടിയേൽ ത്രേസ്യാമ്മ. ഭാര്യ: ലീലാമ്മ പൂഞ്ഞാർ കിടങ്ങത്തുകരോട്ട് കുടുംബാംഗം. മക്കൾ: ലെന ജോസഫ് (നഴ്സ്, ആസ്റ്റർ മെഡിസിറ്റി എറണാകുളം), സുബിൻ ജോസഫ് (റിസർച്ച് സ്കോളർ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി).
മുണ്ടക്കയം: പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി. മൃതസംസ്കാരം നാളെ (28/7/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: പ്രമീള ,ബിജു ,ബിനു, അജിത്ത്. മരുമക്കൾ: സാബു ഷാസ് ,രജനി ,സീമ ,ബിന്ദു.