പൂഞ്ഞാർ: കേന്ദ്ര സർക്കാരിൻ്റ കേരളത്തോടുള്ള അവഗണനക്കെതിരെ എൽ ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സദസ്സ് ജനതാദൾ ജില്ലാ കമ്മറ്റിയംഗം മാഹിൻ തലപ്പള്ളി ഉദ്ഘാടനം ചെയ്തു. സി പി ഐ എം ലോക്കൽ സെക്രട്ടറി മധുകുമാർ അധ്യക്ഷത വഹിച്ചു.നേതാക്കളായ ജോഷി മൂഴിയാങ്കൽ,രമേശ് വെട്ടിമറ്റം,ഗീത നോബിൾ, തോമസുകുട്ടി കരിയാപുരയിടം, മിഥുൻ ബാബു, ഷോജി അയലുക്കുന്നേൽ, മോഹനൻ നായർ,വി.വി ജോസ്,സണ്ണി വാവലാങ്കൽ, സുനിൽ പാണ്ടൻകല്ലേൽ, പോൾ പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു.
പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ, മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ, സെറീഷ് പുറപ്പന്താനം, റോയ് പള്ളിപ്പറമ്പിൽ, തോമസ് തെക്കഞ്ചേരിൽ, സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ അടിവാരം ബ്രാഞ്ച് സമ്മേളനം സഖാവ് കാനം നഗറിൽ സഖാവ് ബിനോയ് അധ്യക്ഷതയിൽ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ.കെ മുജീബ് ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി ,AlYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ്. ആർ.രതീഷ്, സിപിഐ പൂഞ്ഞാർ Read More…