erumely

ശബരി എയർപോർട്ട് ; ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസത്തിന് മികച്ച പാക്കേജ് ഗവൺമെന്റിന് സമർപ്പിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി : ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഭൂമി ഏറ്റെടുക്കുന്നതിന് LARR ആക്ട് 2013 സെക്ഷൻ 11(1) പ്രകാരം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച സാഹചര്യത്തിൽ ഏറ്റെടുക്കുമ്പോൾ തൊഴിൽ നഷ്ടവും, താമസസൗകര്യവും നഷ്ടപ്പെടുന്ന എസ്റ്റേറ്റിലെ 300 ഓളം കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ചും തുടർ ഉപജീവനമാർഗ്ഗം സംബന്ധിച്ചും ഏറ്റവും മെച്ചപ്പെട്ട പാക്കേജ് തയ്യാറാക്കി സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കുമെന്നും അത് നേടിയെടുത്ത് തൊഴിലാളികളുടെ തൃപ്തികരമായ പുനരധിവാസം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെനന്നും അഡ്വ. സെബാസ്റ്റ്യൻ Read More…

general

രോഗികളുടെ മരണത്തിന് ആശുപത്രിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടുമായി ബന്ധമില്ല; കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങള്‍ക്കും അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഒരാള്‍ മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും മറ്റുള്ളവരുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചിലര്‍ക്ക് വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പുക ശ്വസിച്ചാണ് രോഗികള്‍ മരിച്ചതെന്ന ആരോപണം ആശുപത്രി തള്ളി. മൂന്നോളം രോഗികള്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് മരിച്ചെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. അത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്. തന്റെ Read More…

obituary

പാറത്തോട് പാലത്തിട്ടയിൽ രാധാകൃഷ്ണൻ (രാധ) അന്തരിച്ചു

പാറത്തോട് : പാലത്തിട്ടയിൽ രാധാകൃഷ്ണൻ (70)നിര്യാതനായി. ഭാര്യ:സുഷമ്മ കോതമംഗലം വാരപ്പെട്ടി ചെറുകരപറമ്പിൽ കുടുബാഗം. മകൻ: രാഹുൽ (വി.ഇ. ഒപാറത്തോട് ഗ്രാമ പഞ്ചായത്ത്). സംസ്കാരം നാളെ (ശനിയാഴ്ച) 12 ന് വീട്ടുവളപ്പിൽ.

Accident

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; മൂന്നുപേർ മരിച്ചു

കോഴിക്കോട്∙  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പുക കണ്ടയുടൻ തീവ്രപരിചരണ വിഭാഗത്തിൽനിന്നും അത്യാഹിത വിഭാഗത്തിൽനിന്നും രോഗികളെ മാറ്റി. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സാധാരണനില പുനഃസ്ഥാപിക്കുന്നതുവരെ ആത്യാഹിത വിഭാഗത്തിലേക്കു രോഗികളെ കൊണ്ടുവരരുതെന്ന് ആശുപത്രി അധികൃതർ നിർദേശം നൽകി. യുപിഎസ് മുറിയിൽനിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. Read More…

general

രണ്ടര വയസിൽ പോളിയോ ബാധിച്ചു അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ട് കായൽ 7 കിലോമീറ്റർ നീന്തി ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു

“ഇനിയൊരാരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടേ എല്ലാവരും നീന്തൽ പരിശീലിക്കൂ ” എന്ന സന്ദേശവുമായി 15,000 അധികം പേരെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച ശ്രീ. സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ നീന്തൽ പരിശിലിച്ചു തൻ്റെ രണ്ടര വയസിൽ പോളിയോ ബാധിച്ചു അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ ശ്രീ. രതീഷ് വേമ്പനാട്ട് കായൽ ആലപ്പുഴ വടക്കുംകര അമ്പല കടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് 7 കിലോമീറ്റർ നീന്തി ചരിത്രം കുറിക്കാൻ പോകുന്നു. 2025 മെയ് 4 ഞായാറാഴ്ച്ച രാവിലെ Read More…

weather

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; 6 ജില്ലകളിൽ മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ വൈകീട്ട് അഞ്ച് മണിമുതൽ രാത്രി 8 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം,കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്നു മണിക്കൂർ മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ജാഗ്രതാ നിർദേശങ്ങൾ Read More…

poonjar

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ നടപ്പിലാക്കിയ, ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങൾ ഇന്ന് പൂഞ്ഞാർ ടൗൺ അംഗൻവാടി ഹാളിൽ വച്ച് വിതരണം ചെയ്തു. പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ് മുതിരേന്തിക്കൽ വിതരണോൽഘാടനം ഉൽഘാടനം നടത്തി. ചടങ്ങിൽ ICDS സൂപ്പർ വൈസർ ശ്രീമതി മെർലിൻ ബേബി, അർച്ചന ഗിരീശൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് നടത്തി കണ്ടെത്തിയ അർഹരായ 18 പേർക്കാണ് ഇന്ന് ഉപകരണങ്ങൾ വിതരണം ചെയ്തത്.

ramapuram

രാമപുരം കോളേജ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിച്ച അണ്ടർ 20 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ സെൽസാവോ ക്ലബ് ഇലഞ്ഞി ജേതാക്കളായി. കാനം ഫുട്ബോൾ ക്ലബ് റണ്ണർ അപ്പ്‌ ആയി. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വിജയികൾക്ക് എവർറോളിങ് ട്രോഫികൾ കൈമാറി. സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

general

ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ ഒരുക്കുന്ന അൺബോക്സിംഗ് -25 പരിപാടിയുടെ ഭാഗമായി നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും പരിശീലന കളരിയും ആരംഭിച്ചു

ഇരുമാപ്രമറ്റം : എം.ഡി.സി.എം.എസ് ഹൈസ്കൂൾ ഒരുക്കുന്ന അൺബോക്സിംഗ് -25 പരിപാടിയുടെ ഭാഗമായി നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും പരിശീലന കളരിയും ആരംഭിച്ചു. സ്കൂൾ മാനേജർ റവ.മാക്സിൻ ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സൂസൻ വി.ജോർജ്ജ് അധ്യക്ഷത വഹിച്ചു. മനോജ് റ്റി.ബെഞ്ചമിൻ ക്ലാസ് നയിച്ചു. അൺബോക്സിംഗ് -25 മെയ് 2, 3, 5, 6 തിയതികളിലാണ് നടക്കുന്നത്. യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് പരിശീലന പരിപാടി. പ്രവേശന Read More…

kottayam

മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്

കോട്ടയം :എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രദര്‍ശന സ്റ്റാളിനുളള ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും കരസ്ഥമാക്കി. വ്യവസായ സ്റ്റാളിനുള്ള പുരസ്‌കാരം വെളിയന്നൂര്‍ ഇ-നാട് യുവജന സഹകരണ സംഘവും രണ്ടാം സ്ഥാനം കിടങ്ങൂര്‍ അപ്പാരല്‍സും മൂന്നാം സ്ഥാനം എ 2 മേറ്റും നേടി. കാര്‍ഷിക സ്റ്റാളിനുള്ള ഒന്നാം സ്ഥാനം മൃഗസംരക്ഷണ വകുപ്പ്, രണ്ടാം Read More…