മുരിക്കുംവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിലെ താൽക്കാലിക ഒഴിവിലെയ്ക്ക് ദിവസവേത നാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 07.10.2024 തിങ്കളാഴ്ച രാവിലെ 11 എ എം ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
Month: November 2024
പോർക്കാട്ടിൽ പി.റ്റി.തോമസ് നിര്യാതനായി
അരുവിത്തുറ: പോർക്കാട്ടിൽ പി.റ്റി.തോമസ് (പോർക്കാട്ടിൽ സാർ- 96) അന്തരിച്ചു.. ഭൗതീകശരീരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 4.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ (ശനിയാഴ്ച) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ, അരുവിത്തുറ സെന്റ് ജോർജ്, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ്, പ്രവിത്താനം സെന്റ് മൈക്കിൾസ്, തീക്കോയി സെന്റ് മേരീസ് സ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ: വേഴങ്ങാനം കൂട്ടുങ്കൽ പരേതയായ കെ.ജെ.അന്നക്കുട്ടി. മക്കൾ: അഡ്വ. ഷാജി തോമസ് (എറണാകുളം), Read More…
രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ കോളേജിൽ കെം ഫെസ്റ്റ്
അരുവിത്തുറ : രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ് കെമിസ്ട്രി എക്സ്സിബിഷൻ സംഘടിപ്പിച്ചു. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം രാവിലെ കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു. രസതന്ത്ര വിസ്മയങ്ങളും Read More…
തിടനാട് മൃഗാശുപത്രിയിൽ മുട്ട കോഴി കുഞ്ഞുങ്ങളുടെ വിതരണം : ഒക്ടോബർ 7 ന്
തിടനാട്: 46-60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽ പെട്ട പ്രതിരോധ കുത്തിവെപ്പുകൾ എടുത്ത മുട്ട കോഴി കുഞ്ഞുങ്ങളെ 7-10-2024 ആം തിയതി Rs. 130/- നിരക്കിൽ തിടനാട് മൃഗാശുപത്രിയിൽ വിതരണം നടത്തുന്നതാണ്. ആവിശ്യക്കാർ മുൻകൂട്ടി താഴെ പറയുന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ്.Ph : 8075004456.
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെം ഫെസ്റ്റ് – 2024 ഇന്ന്
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ് – 2024 സംഘടിപ്പിക്കുന്നു പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9 30ന് കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിക്കും. രസതന്ത്ര വിസ്മയങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും അണിയിച്ചൊരുക്കുന്ന കെം Read More…
താൽക്കാലിക ഒഴിവ്
തീക്കോയ് : ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ( മെക്കാനിക്കൽ) തസ്‌തികകളിൽ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ടവിഷയത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം (10/10/2024) വ്യാഴാഴ്‌ച രാവിലെ 10.30 ന് തീക്കോയ് സർക്കാർ ടെക്‌നിക്കൽ സ്‌കൂൾ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.
ഗാന്ധിജയന്തി ദിനത്തിൽ സുഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കി
തലപ്പലം: വീടു മുതൽ റോഡ് വരെ എന്റെ പൊതുസ്ഥലം എന്റെ ഉദ്യാനം എന്ന ജനകീയ ക്യാമ്പയിന് ഭാഗമായി നടത്തുന്ന വലിയമംഗലം പാലം ബസ് സ്റ്റോപ്പ് ക്ലീനിങ് സുഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോ മേക്കാട്ട് ഉൽഘാടനം ചെയ്തു. അതിനുശേഷം സുഹൃദ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഒത്തൊരുമയോടെ ക്ലീനിംഗ് നടത്തിയ ശേഷം ബസ് കാത്തിരിപ്പുകേന്ദ്രം പെയിന്റ് ചെയ്ത് മനോഹരമാക്കി.
ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിനായി നിർമിച്ച പുതിയ കെട്ടിടം നാളെ മുഖ്യന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രിൻസിപ്പൽ ജവാദ് എസ്., പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ, ഹെഡ്മിസ്ട്രസ്സ് സിസി പൈകടയിൽ, എസ് എം ഡി സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ, പി ടി എ Read More…
ഗാന്ധി വന്ദനവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ്
അരുവിത്തുറ :ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി വന്ദനം സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസിൽ തയ്യാറാക്കിയ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പുഷ്പാർച്ചനയും, സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചത്. ഗാന്ധി വന്ദനം പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു. പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൽ, പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
‘കീരിക്കാടന്‍ ജോസിന്’ വിട; നടന്‍ മോഹന്‍ രാജ് അന്തരിച്ചു
കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ. 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന Read More…