obituary

പുളിക്കൽ (പാറയിൽ) പെണ്ണമ്മ നിര്യാതയായി

അരുവിത്തുറ: പുളിക്കൽ (പാറയിൽ) പെണ്ണമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 5ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കണ്ണൻ, രമ്യ. മരുമകൾ: സന്ധ്യ.

general

കെ.സി.വൈ.എൽ അദ്ധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് അദ്ധ്യാപകർക്കായി “Changing Trends In Education And The Importance Of Upskilling And Reskilling Of Teachers” എന്ന വിഷയത്തിൽ സെപ്റ്റംബർ 5 വൈകുന്നേരം 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി Webinar സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് അദ്ധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചത്. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.ടോം ജോസഫ് (Director- Read More…

bharananganam

യുവാവ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു

ഭരണങ്ങാനം : അറവക്കുളം വാർഡിൽ കൊച്ചോലിക്കൽ ഹെമിൽ ഷിബു കിഡ്നി സംബന്ധമായ ഒരു മേജർഓപ്പറേഷനായി അമൃത ഹോസ്പിറ്റലിൽഅഡ്മിറ്റ് ആണ്. വലിയ ഒരു തുക ഓപ്പറേഷന്‌ ചിലവ് ആകുന്നുണ്ട്. സാമ്പത്തികം ആയി ഒത്തിരി ബുദ്ധിമുട്ട് ആണ്. നമ്മുടെ ചെറുതും വലുതും ആയ സഹായങ്ങൾ ചെയ്യുവാൻ എല്ലാവരും മനസാകണം.Googile pay number : Ammu+91 97479 93626Ac no: 0010053000007918IFSC SIBL0000010NAME Binu shibu

aruvithura

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുരുന്നുകൾ

അരുവിത്തുറ: അധ്യാപകദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകർക്കായ് ഒരുക്കിയത്. സ്വന്തമായി തയാറാക്കിയ ഗ്രീറ്റിംഗ് കാർഡും,പൂവും, മിഠായിയുമൊക്കെക്കൊണ്ടാണ് കുട്ടികൾ സ്കൂളിൽ എത്തിയത്.അവ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കു നല്കി ആശംസകൾ നേരുകയായിരുന്നു ആദ്യ പരിപാടി. തുടർന്ന് പൊതു മീറ്റിംഗിൽ കുട്ടികൾ തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേരുകയും ഓരോ അധ്യാപകരേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ച് അവർക്ക് പൂവു നല്കി ആദരിക്കുകയും ചെയ്തു. കൂടാതെ ആശംസാ പ്രസംഗങ്ങൾ, ആശംസാ ഗാനങ്ങൾ, വഞ്ചിപ്പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അധ്യാപകദിനാഘോഷത്തിന് Read More…

chemmalamattam

കൂട്ടുകൂടി വിദ്യാർത്ഥികൾ; സന്തോഷത്താൽ നിറഞ്ഞ് വിഷ്ണു മഹേശ്വരി ടീച്ചർ

ചെമ്മലമറ്റം: അധ്യാപകദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട അധ്യാപകദിന ആഘോഷം നടത്തി. സ്കൂളിൽ നിന്നും വർഷങ്ങൾക്ക് മുമ്പേ റിട്ടയർ ചെയ്ത അധ്യാപകർ ഒരിക്കൽ കൂടി അധ്യാപകരായി ക്ലാസ്സ് റൂമിൽ എത്തി. കഥകൾ പറഞ്ഞും പാട്ട് പാടിയും ഒക്കെ ഏറേ നേരം വിദ്യാർത്ഥികൾക്ക് ഒപ്പം ചിലവഴിച്ച് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്താണ് അവർ മടങ്ങിയത്. സ്കൂളിലെ രണ്ടാം ക്ലാസ്സ് അധ്യാപികയായ വിഷ്ണു മഹേശ്വരി ടീച്ചർക്ക് കുരുന്നുകൾ നല്കിയ വരവേല്പ് ഏറേ ശ്രദ്ധയമായി. വീൽചെയ്റയിൽ തന്റെ Read More…

cherpunkal

ചേർപ്പുങ്കൽ ഹോളിക്രോസ് സ്കൂളിൽ അധ്യാപകദിനത്തിൽ പൂർവ്വ അധ്യാപക, അനധ്യാപകരെ ആദരിച്ചു

ചേർപ്പുങ്കൽ: ഹോളിക്രോസ് സ്കൂളിൽ ഏതെങ്കിലും കാലഘട്ടത്തിൽ സേവന ചെയ്തിട്ട് വിരമിച്ചവരുമായയ അധ്യാപക, അദ്ധ്യാപകരെ സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി ഷാൾ ആണിയിച്ച് ആദരിച്ചു. സകൂൾ മാനേജരും സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പാളുമായിരുന്ന റവ.ഫാ. ജോസഫ് പാനമ്പുഴ അധ്യക്ഷനായിരുന്നു. ദേശീയ അധ്യാപകദിനത്തിലെ ഈ കൂടിച്ചേരൽ വലിയ അർത്ഥമുള്ള ഒന്നാന്നെന്നും സമൂഹനിർമ്മിതിയിലെ മുഖ്യപങ്കാളികൾ അധ്യാപക സമൂഹമാണ് എന്നും, നമ്മുടെ രാജ്യത്തിൻ്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വള്ളരെ പ്രധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ കുട്ടികൾക്ക് ജന്മം നല്കി വളർത്തി വലുതാക്കുന്നുത് എങ്കിലും കുട്ടികളുടെ Read More…

poonjar

പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് ഇനി ബയോഡൈവേഴ്സിറ്റി ക്യാമ്പസിന്റെ പാതയിലേക്ക്

പൂഞ്ഞാർ: ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്തിൽ എവിടെയും കാർബണിന്റെ അതിപ്രസരം അതിവേഗം ഉണ്ടാവുന്ന കാലഘട്ടത്തിലും പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ മാറ്റവും മുൻകൂട്ടി കണ്ടുകൊണ്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എൻജിനീയറിങ് കോളേജ് ജൈവവൈവിധ്യ ക്യാമ്പസ് ആക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കോളേജിന്റെ 10 ഏക്കർ ഭൂമിയിൽ ആയിരം 15 ഇനത്തിലുള്ള വിവിധ തരത്തിലുള്ള ബിഗ് ബാസ്ക്കറ്റ് തൈകൾ നടുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെ ആയിരം കുഴികൾ യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് കോട്ടയം ഹരിത കേരളം മിഷൻ നേതൃത്വം നൽകിക്കൊണ്ട് Read More…

vakakkad

ദേശീയ അധ്യാപക ദിനം ഗംഭീരമാക്കി വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾ

വാകക്കാട് : വിദ്യ ചൊല്ലി തന്ന് അറിവ് പകർന്ന് ബോധ്യങ്ങൾ നൽകി ജീവിതത്തിൽ മുന്നേറാനുള്ള ബലമായി നമുക്കൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട അധ്യാപകരുടെ സേവനത്തെയും ത്യാഗത്തെയും എന്നും ഓർമ്മിക്കേണ്ടതാണ് എന്ന് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ ലീഡർ എയ്ഞ്ചൽ ഷിബു കുട്ടികളോട് പറഞ്ഞു. ഓർമപ്പെടുത്തുന്നതാണ് ഓരോ അധ്യാപക ദിനവും. ആ​ഗോളതലത്തിൽ ഓക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപക ദിനം. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് Read More…

pala

ഗുരുവന്ദനവും അദ്ധ്യാപകദിനാചരണവും

പാലാ : സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ അധ്യാപകദിനത്തിൽ അലുമിനി അസോസിയേഷൻ’ ഗുരുവന്ദനവും അധ്യാപക ദിനാചരണവും ‘ സംഘടിപ്പിച്ചു. കോളേജിലെ പൂർവ്വ അധ്യാപകരിൽ ഏറ്റവും മുതിർന്ന അംഗമായ ഹിന്ദി വിഭാഗം മുൻ തലവൻ 99 വയസ്സുള്ള പ്രൊഫസർ ആർ. എസ് പൊതുവാളിനെ തൃശ്ശൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറളുമായ മോൺ. ഡോ. ജോസഫ് തടത്തിൽ, Read More…

kottayam

വഖഫ് നിയമ ഭേദഗതി; പിന്നിൽ മുസ്‌ലിം ഉന്മൂലനം ലക്ഷ്യം: സമസ്ത

കോട്ടയം : രാജ്യത്ത് നിലവിലുള്ള വഖഫ് സംരക്ഷണ നിയമം ഭേദഗതിവരുത്തി അട്ടിമറിയിലൂടെ വഖഫ് സ്വത്തുക്കൾ അന്യാദീനപ്പെടുത്തി മുസ്‌ലിം സമുദായത്തെ നിഷ്‌ക്രിയരാക്കാനുള്ള ശ്രമത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത് മുസ്‌ലിം ഉന്മൂലനമാണെന്ന് സമസ്ത ജില്ലാ പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു. 1936 ലാണ് ആദ്യമായി വഖ്‌ഫ് നിലവിൽ വന്നത്.വഖ്‌ഫ് സ്വത്തുക്കളുടെ സംരക്ഷണാർത്ഥം 1997 ൽ ഭരണഘടനാനുസൃതം നിയമം പരിഷ്കരിച്ചു. എന്നാൽ പുതിയ പരിഷ്കാരങ്ങൾ വരുത്തി പാർലമെന്റിൽ അവതരിപ്പിച്ച നിയമം മത വിരുദ്ധ നിയമങ്ങൾ ഉൾകൊള്ളിച്ചുള്ളതാണ്. ഭരണഘടന വ്യക്തികൾക്ക് നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ Read More…